ഫേസ്ബുക്കിലെ ചിത്രം: തായ് ബിസിനസുകാരന് 25 വര്‍ഷം തടവ്
Wednesday, April 1, 2015 10:57 PM IST
ബാങ്കോക്ക്:തായ്ലന്‍ഡ് രാജവംശത്തിന് അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോ സ്റു ചെയ്ത ബിസിനസുകാരന് തായ് സൈനിക കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു.

രാജാവ്, രാജ്ഞി, കിരീടാവ കാശി തുടങ്ങിയവരെ അപകീര്‍ത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കു കടുത്തശിക്ഷ നല്‍കാന്‍ നിയമ ത്തില്‍ വകുപ്പുണ്ട്. അഞ്ചു ചിത്രങ്ങളാണ് 58കാരനായ ബിസിന സുകാരന്‍ ടിയന്‍സുതം ഫേസ്ബുക്കില്‍ പോസ്റു ചെയ്തത്. ഓരോ ചിത്രത്തിനും പത്തുവര്‍ഷം വീതം അമ്പതുവര്‍ഷത്തെ തടവാണ് ആദ്യം കോടതി വിധിച്ചത്.


എന്നാല്‍ ടിയന്‍സുതം കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷ പകുതിയായി കുറച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. വ നിതാ പ്രധാനമന്ത്രി യിംഗ്്ലക്ക് ഷിനവത്രയെ പുറത്താക്കി അധികാരം പിടിച്ച സൈനികഭരണകൂടത്തെ നയിക്കുന്ന പ്രധാനമന്ത്രി പ്രയുത് ഛന്‍ഓച്ഛ കടുത്ത രാജഭക്തനാണ്.

രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 20 കേസുകള്‍ പ്രയുത് അധികാരമേറ്റശേഷം എടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.