മ്യാന്‍മര്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍
Wednesday, April 1, 2015 10:57 PM IST
യാങ്കോണ്‍: അറുപതു വര്‍ഷത്തെ ശത്രുത അവസാനിപ്പിച്ച് മ്യാന്‍മറി ലെ 16 സായുധ ഗോത്രവര്‍ഗ ക്കാര്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാന്‍ സമ്മതിച്ചു. രണ്ടു കൂട്ടരും കരാറിന്റെ കരടു സംബന്ധിച്ച് യോജിപ്പിലെത്തിയെന്നു യുഎന്‍ സ്പെഷല്‍ ഉപദേഷ്ടാവ് വിജയ് നമ്പ്യാര്‍ അറിയിച്ചു.

കരാര്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. എല്ലാം ക്രമമായി പോയാല്‍ മേയില്‍ അന്തിമ സമാധാനക്കരാറില്‍ ഒപ്പുവയ്ക്കാനാവുമെന്ന് ചര്‍ച്ചയില്‍ ഉപദേഷ്ടാവായി സേവനം അനുഷ്ടിച്ച ഹ്ളാ മാവുംഗ് ഷ്വേ റോയിട്ടേഴ്സിനോടു പറഞ്ഞു.


ജനങ്ങള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും സമാധാനമാണെന്ന് ചര്‍ച്ച നടക്കുന്ന വേദിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സീന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.