പ്രധാനമന്ത്രി അല്‍ അബാദി തിക്രിത്ത് സന്ദര്‍ശിച്ചു
പ്രധാനമന്ത്രി അല്‍ അബാദി തിക്രിത്ത് സന്ദര്‍ശിച്ചു
Thursday, April 2, 2015 1:23 AM IST
തിക്രിത്ത്:ഐഎസ് ഭീകരരില്‍നിന്നു ഇറാക്കി സൈന്യം മോചിപ്പിച്ച തിക്രിത്ത് നഗരത്തില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സന്ദര്‍ശനം നടത്തി. കഴിഞ്ഞ ജൂണിലായിരുന്നു സദ്ദാമിന്റെ ജന്മനഗരമായ തിക്രിത്ത് ഐഎസിന്റെ പിടിയിലായത്. ഇറാക്ക് സൈന്യവും ഷിയാപോരാളികളും സംയുക്തമായി നടത്തിയ പോരാട്ടത്തിലാണ് തിക്രിത്ത് തിരിച്ചുപിടിക്കാനായത്. അമേരിക്കന്‍ വിമാനങ്ങള്‍ ഐഎസ് കേന്ദ്രങ്ങള്‍ ആക്രമണം നടത്തി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഐഎസ് ഭീകരരുണ്െടന്നും ഇവരെ തുരത്താനുള്ള യുദ്ധം തുടരുകയാണെന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് അല്‍ ഗബാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.