പലസ്തീന്‍ ഐസിസി അംഗമായി
Thursday, April 2, 2015 1:25 AM IST
ഹേഗ്:രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍( ഐസിസി) പലസ്തീന്‍ അംഗമായി. ഇസ്രയേല്‍ നടത്തിയ യുദ്ധക്കുറ്റത്തിനെതിരേ കേസു കൊടുക്കാന്‍ ഇതോടെ പലസ്തീനു സാധിക്കും.ഇസ്രയേലും ഐസിസി അംഗത്വമെടുക്കണമെന്ന് പലസ്തീന്‍ വിദേശമന്ത്രി റിയാദ് മാലിക് നിര്‍ദേശിച്ചു. തങ്ങള്‍ക്ക് എതിരേ ഇസ്രയേലിന് എന്തെങ്കിലും പരാതിയുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷത്തെ ഗാസാ യുദ്ധത്തില്‍ 2200 പലസ്തീന്‍കാരും 73 ഇസ്രേലികളുമാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.