ഇന്ത്യന്‍ നഴ്സിന് അന്താരാഷ്ട്ര ബഹുമതി
Thursday, April 2, 2015 1:31 AM IST
സിയൂള്‍: ആരോഗ്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഇന്ത്യന്‍ വംശജയും സിംഗപ്പൂരിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ മുതിര്‍ന്ന ലക്ചററും നഴ്സുമായ ഡോ. സുഭദ്ര ദേവി റായിക്കു ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ഇന്റര്‍നാഷണല്‍ ഫൌണ്േടഷന്റെ പുരസ്കാരം. ജൂണ്‍ 21നു സിയൂളില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഓഫ് നഴ്സസിന്റെ(ഐസിഎന്‍) കീഴിലുള്ള സംഘടനയാണ് എഫ്എന്‍ഐഎഫ്. നഴ്സിംഗ് രംഗത്തെ ഗവേഷണ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണു നൈറ്റിംഗേല്‍ പുരസ്കാരം നല്കിവരുന്നത്. ലിംഗ അസമത്വം, ലൈംഗികാരോഗ്യം എന്നീ മേഖലകളില്‍ ഡോ. സുഭദ്ര ദേവി സിംഗപ്പൂരില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിവരുകയാണ്.


ആതുരശുശ്രൂഷാ രംഗത്തു പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുള്ള യുവതലമുറയാണു തന്റെ ലക്ഷ്യമെന്നു പുരസ്കാര പ്രഖ്യാപനം അറിഞ്ഞപ്പോള്‍ ഡോ. സുഭദ്ര ദേവി അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷത്തിലൊരിക്കലാണു പുരസ്കാരം പ്രഖ്യാപിക്കുന്നത്.ദ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.