സദ്ദാമിനെ പുകഴ്ത്തി, ജോലി പോയി
സദ്ദാമിനെ പുകഴ്ത്തി, ജോലി പോയി
Sunday, April 19, 2015 10:38 PM IST
ബാഗ്ദാദ്: പതിനഞ്ചു വര്‍ഷംമുമ്പ് സദ്ദാം ഹുസൈനെ പുകഴ്ത്തി പാട്ടു പാടിയതിന്റെ പേരില്‍ ഇറാക്ക് പ്രധാനമന്ത്രിയുടെ വക്താവിന്റെ പണിപോയി. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ വക്താവ് റാഫിദ് ജബൂരിക്കാണ് പാട്ട് പാരയായത്.

പാട്ടിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പടര്‍ന്നതോടെ ജബൂരി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അമേരിക്കന്‍ സേന സദ്ദാമിനെ കൊലപ്പെടുത്തി 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീഡിയോ പുറത്തുവരുന്നത്. തെറ്റുകള്‍ക്കെതിരേയുള്ള ധര്‍മത്തിന്റെ വാള്‍ എന്ന് വീഡിയോയില്‍ ജബൂരി സദ്ദാമിനെ വിശേഷിപ്പിച്ചിരിക്കുന്നു.


പാട്ടു പാടിയത് താന്‍ തന്നെയാണെന്ന് ജബൂരി സ്ഥിരീകരിച്ചിട്ടുണ്ട്. അക്കാലത്ത് നിലനില്‍പ്പിനായി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു എന്നും ഒരിക്കലും തനൊരു ബാത്ത് പാര്‍ട്ടി അംഗമായിരുന്നില്ല എന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ജബൂരി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.