പലസ്തീന്‍കാരുടെ നികുതിപ്പണം ഇസ്രയേല്‍ വിട്ടുകൊടുക്കും
Sunday, April 19, 2015 10:38 PM IST
ജറുസലേം: പലസ്തീന്‍കാര്‍ക്ക് ചെല്ലേണ്ട നികുതിപ്പണം മരവിപ്പിച്ചത് വിട്ടുകൊടുക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചു. രണ്ടുലക്ഷത്തോളം വരുന്ന പലസ്തീന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനും മുന്‍ മാസങ്ങളിലെ കുടിശ്ശിക കൊടുത്തു തീര്‍ക്കാനും ഈ നികുതിവരുമാനം ഉപയോഗിക്കുമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി ഹംദള്ള അറിയിച്ചു.

കസ്റംസ് ഡ്യൂട്ടി ഇനത്തില്‍ ഓരോ മാസവും ലക്ഷക്കണക്കിനു ഡോളറാണ് ഇസ്രയേല്‍ പിരിച്ചെടുക്കുന്നത്. ഈ തുക പലസ്തീനു കൈമാറാതെ മരവിപ്പിച്ചത് പലസ്തീന്‍ ബജറ്റിന്റെ താളം തെറ്റിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.