ഭീകരാക്രമണ പദ്ധതി ഓസീസ് പോലീസ് പൊളിച്ചു
Sunday, April 19, 2015 10:39 PM IST
മെല്‍ബണ്‍: ഭീകരാക്രമണത്തിനു പദ്ധതിയിട്ട അഞ്ചു കൌമാരപ്രായക്കാരെ ഓസ്ട്രേലിയന്‍ പോലീസ് അറസ്റു ചെയ്തു. ഇവരില്‍ 18കാരനെതിരേ കുറ്റം ചുമത്തുകയും ചെയ്തു.

അടുത്തയാഴ്ച പോലീസിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താനായിരുന്നു കസ്റഡിയിലായ അക്രമികള്‍ പദ്ധതിയിട്ടിരുന്നത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായവരാണ് അക്രമികളെന്ന് ആക്ടിംഗ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നീല്‍ ഗൌഗാന്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.