അജ്ഞാതരോഗം; നൈജീരിയയില്‍ 18 മരണം
Monday, April 20, 2015 12:09 AM IST
ലാഗോസ്: ദക്ഷിണ നൈജീരിയയില്‍ അഞ്ജാതരോഗം ബാധിച്ച് 18 പേര്‍ മരിച്ചു.
നൈജീരിയയിലെ ഒഡേ-ഇര്‍ലെ നഗരത്തിലാണ് അഞ്ജാതരോഗം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ശക്തമായ തലവേദന, ഭാരക്കുറവ്, മങ്ങിയ കാഴ്ച, അബോധാവസ്ഥ എന്നിവയാണു പ്രാരംഭ രോഗലക്ഷണം.

രോഗബാധിതര്‍ മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങുകയായിരുന്നു. എബോളയെക്കാള്‍ മാരകമായ വൈറസാണു രോഗത്തിനു പിന്നിലെന്നാണ് പ്രാരംഭസൂചന. ഈ മാസം 13നും 15നും ഇടയ്ക്കു രോഗലക്ഷണം കാണിച്ചവരാണു മരണമടഞ്ഞതെന്നു ലോകാരോഗ്യസംഘടന വക്താവ് ഗ്രിഗറി ഹര്‍ട്ടല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.