അഫ്ഗാനിസ്ഥാനില്‍ 19 പേരെ റാഞ്ചി
Tuesday, April 21, 2015 10:27 PM IST
കാബൂള്‍: കുഴിബോംബ് നീക്കം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന 19 പേരെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗാര്‍ഡെസില്‍നിന്നു താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.

സ്റെര്‍ലിംഗ് ഡീ മൈനിംഗ് അഫ്ഗാനിസ്ഥാന്‍ എന്ന കമ്പനിയുടെ ജീവനക്കാരെയാണു തട്ടിക്കൊണ്ടുപോയതെന്നു പക്തിയാ പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുള്‍ വാലി സാഹി അറിയിച്ചു.

ഇതിനിടെ കഴിഞ്ഞയാഴ്ച റാഞ്ചിയ നാലു ഹസാര വംശജരെ താലിബാന്‍ ഭീകരര്‍ ശനിയാഴ്ച ശിരച്ഛേദം ചെയ്തു. ഫെബ്രുവരിയില്‍ ബസില്‍നിന്നു തട്ടിയെടു ക്കപ്പെട്ട 31 ഹസാരകള്‍ക്ക് എന്തുസംഭവിച്ചുവെന്ന് ഇനിയും വ്യ ക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.