മുന്‍ സിഐഎ മേധാവിക്ക് പിഴയും നല്ലനടപ്പും
മുന്‍ സിഐഎ മേധാവിക്ക് പിഴയും നല്ലനടപ്പും
Saturday, April 25, 2015 12:03 AM IST
വാഷിംഗ്ടണ്‍: കാമുകിക്ക് സൈനിക രഹസ്യം ചോര്‍ത്തിക്കൊടുത്ത കേസില്‍ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും മുന്‍ സൈനിക കമാന്‍ഡറും മുന്‍ സിഐഎ ഡയറക്ടറുമായ ഡേവിഡ് പെട്രയാസിന് കോടതി രണ്ടുവര്‍ഷത്തെ പ്രൊബേഷനും ലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു. 62കാരനായ റിട്ടയേര്‍ഡ് ജനറല്‍ പെട്രയാസ് നോര്‍ത്ത് കരോളൈന കോടതിയില്‍ കുറ്റസമ്മതം നടത്തുകയും മാപ്പപേക്ഷിക്കുകയും ചെയ്തു.

കാമുകിയും ആര്‍മി റിസര്‍വ് ഓഫീസറുമായ പോളാ ബ്രോഡ്വെല്ലിനാണ് പെട്രയാസ് രഹസ്യം ചോര്‍ത്തി നല്‍കിയത്. പെട്രയാസിന്റെ ജീവചരിത്രം പോളാ എഴുതുന്നുണ്ട്. ഇതിനു സഹായകമാവാന്‍ വേണ്ടി നല്‍കിയ റിക്കാര്‍ഡുകളില്‍ യുദ്ധതന്ത്രത്തെക്കുറിച്ചും ഇന്റലിജന്‍സ് ഓഫീസര്‍മാരെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങളും ഉണ്ടായിരുന്നു. വൈറ്റ്ഹൌസില്‍ നടന്ന ദേശീയ സുരക്ഷാ കൌണ്‍സില്‍ യോഗങ്ങളിലെ വിവരങ്ങള്‍ പോലും പോളായുടെ കൈയില്‍ എത്തിയെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.