മരണവീട്ടില്‍ ഇനി നൃത്തം വേണ്ട: ചൈന
Saturday, April 25, 2015 12:04 AM IST
ബെയ്ജിംഗ്: വിലാപയാത്രയിലും കബറടക്കച്ചടങ്ങിലും കൂടുതല്‍പേരെ പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന നൃത്തപരിപാടികള്‍ അവസാനിപ്പിക്കാന്‍ ബെയ്ജിംഗ് ഭരണകൂടം മുന്നിട്ടിറങ്ങി. ചൈനയിലെ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം ജുഗുപ്സാവഹമായ പരിപാടികള്‍ അരങ്ങേറുന്നത്.

നര്‍ത്തകിമാര്‍ സഭ്യതയുടെ സീമ ലംഘിച്ചുകൊണ്ടാണു പലപ്പോഴും മരണവീടുകളിലും മറ്റും എന്റര്‍ടെയ്ന്‍മെന്റ് പരിപാടികള്‍ നടത്തുന്നതെന്ന് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.കുടുംബത്തിന്റെ പ്രൌഢി കാണിക്കാനും ചടങ്ങുകളില്‍ കൂടുതല്‍പേരെ എത്തിക്കാനും വേണ്ടി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് ചൈനീസ് സാംസ്കാരിക വകുപ്പ് മുന്നറിയിപ്പു നല്‍കി. 'റെഡ്റോസ് സോംഗ് ആന്‍ഡ് ഡാന്‍സ് ട്രൂപ്പി'നെ ഇതിനകം തന്നെ ബ്ളാക്ലിസ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.