പാക്കിസ്ഥാനില്‍ ഉത്സവാഘോഷത്തിനു പോയ സിക്ക് കുടുംബത്തെ കാണാതായി
Saturday, April 25, 2015 12:04 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉത്സവാഘോഷത്തിനുപോയ തീര്‍ഥാടക സംഘത്തില്‍നിന്നു നാലു പേര്‍ ഉള്‍പ്പെട്ട സിക്ക് കുടുംബത്തെ കാണാതായി. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ സന്ധ്വാല ഗ്രാമവാസിയായ സുനില്‍ സിംഗിന്റെ കുടുംബാംഗങ്ങളെയാണു കാണാതായത്.

ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനു പുറപ്പെട്ട രണ്ടായിരത്തോളം പേരാണു തീര്‍ഥാടകസംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.