എവറസ്റില്‍ മഞ്ഞിടിച്ചില്‍; 18 മരണം
Sunday, April 26, 2015 12:26 AM IST
കാഠ്മണ്ഡു: ഭൂചനലത്തെത്തുടര്‍ന്ന് എവറസ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഹിമപാതത്തില്‍ വിദേശികളെയും ഷെര്‍പ്പകളെയും കാണാതായിട്ടുണ്ട്. ഇവരുടെ വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും ഇതിനാല്‍ത്തന്നെ മരണസംഖ്യ ഉയരാന്‍ ഇടയുണ്െടന്നും നേപ്പാള്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. പര്‍വതാരോഹകര്‍ ബേസ് ക്യാമ്പായി ഉപയോഗിച്ചിരുന്ന കെട്ടിടവും ഹിമപാതത്തില്‍ തകര്‍ന്നു. നിരവധി പര്‍വതാരോഹകര്‍ എവറസ്റില്‍ കുടുങ്ങിക്കിടപ്പുണ്െടന്നും നിരവധിപ്പേര്‍ ഇവിടെ ടെന്റടിച്ച് താമസിച്ചിരുന്നതായും റുമേനിയന്‍ പര്‍വതാരോഹകന്‍ അലക്സ് ഗവാന്‍ ട്വിറ്ററില്‍ കുറിച്ചു. ഹിമപാതത്തില്‍ കാണാതായ ആരുമായും സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന് ടൂറിസ്റ്റ് ഗൈഡായ ചോതി ഷെര്‍പ്പ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.