ചൈനീസ് ഓഫീസര്‍മാര്‍ക്കെതിരേ അന്വേഷണം
Tuesday, April 28, 2015 11:33 PM IST
ബെയ്ജിംഗ്: മൂന്നു മുതിര്‍ന്ന ചൈനീസ് സൈനിക കമാന്‍ഡര്‍മാര്‍ക്ക് എതിരേ അഴിമതിക്കേസില്‍ അന്വേഷണം ആരംഭിച്ചു. ലാന്‍ഷു മേഖലയിലെ ലോജിസ്റിക്സ് വിഭാഗം മേധാവിയായിരുന്ന ഷാന്‍ ഗുവോക്വിയാവോ, ഹുബെയ് പ്രവിശ്യയിലെ മുന്‍ കമാന്‍ഡര്‍ ഷാന്‍ ജുന്‍, ബെയ്ജിംഗ് മിലിറ്ററി റീജണിലെ ലോജിസ്റിക് മേധാവി ഡോംഗ് മിന്‍ക്സിയന്‍ എന്നിവര്‍ക്ക് എതിരേയാണ് അന്വേഷണമെന്ന് സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്റ് ഷി ചിന്‍പിംഗ് അധികാരമേറ്റശേഷം അഴിമതിക്കെതിരേ ശക്തമായ നടപടിയാണു സ്വീകരിച്ചുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.