മലേഷ്യയില്‍ 12 ഐഎസ് ഭീകരര്‍ അറസ്റില്‍
Tuesday, April 28, 2015 11:30 PM IST
ക്വാലാലമ്പൂര്‍: ഐഎസുമായി ബന്ധമുള്ള 12 പേരെ മലേഷ്യന്‍ പോലീസ് അറസ്റു ചെയ്തു. ഇവരുടെ പക്കല്‍നിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചു. ആസിയാന്‍ ഉച്ചകോടി നടക്കുന്ന ക്വാലാലമ്പൂരില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇതോടെ പൊളിക്കാനായെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്നാണ് ആസിയന്‍ ഉച്ചകോടി ആരംഭിക്കുന്നത്. പ്രതിനിധി സംഘങ്ങള്‍ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. 17നും 41നും ഇടയ്ക്കു പ്രായമുള്ളവരാണ് അറസ്റിലായതെന്നും ക്വാലാലമ്പൂരിലും പരിസരത്തുംനിന്നാണ് ഇവരെ പിടികൂടിയതെന്നും പോലീസ് മേധാവി ഖാലിദ് അബുബേക്കര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.