ഗള്‍ഫില്‍നിന്നുള്ള ഫ്രീ ബാഗേജ് 30 കിലോഗ്രാമാക്കി
Tuesday, April 28, 2015 11:31 PM IST
ദുബായി: ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്രീ ബാഗേജ് അലവന്‍സ് മേയ് 31 വരെ 30 കിലോഗ്രാമായി ഉയര്‍ത്തി. എന്നു ടിക്കറ്റ് എടുത്തതായാലും ഇതു ലഭിക്കും. നേരത്തേ അധികമായി 10 കിലോ ബാഗേജിനു പണമടച്ചവര്‍ക്ക് മൊത്തം 40 കിലോഗ്രാം ബാഗേജ് അനുവദിക്കും. ഫ്രീ ബാഗേജ് 30 കിലോഗ്രാം ആകുമ്പോള്‍ അതിനു പുറമേ 10 കിലോ ഗ്രാമിന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസുകളില്‍ 100 യുഎഇ ദിര്‍ഹമോ വിമാനത്താവളത്തില്‍ 150 ദിര്‍ഹമോ അടച്ച് മൊത്തം 140 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.