തലാല്‍ ബുഗ്തി അന്തരിച്ചു
Tuesday, April 28, 2015 11:32 PM IST
കറാച്ചി: ബലൂച് ദേശീയവാദി നേതാവ് നവാബ്സാദാ തലാല്‍ അക്ബര്‍ ബുഗ്തി(63) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് ക്വറ്റയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ബലൂചിസ്ഥാനിലെ മുന്‍ മുഖ്യമന്ത്രി നവാബ് അക്ബര്‍ ബുഗ്തിയുടെ പുത്രനാണ്. മുഷാറഫിന്റെ ഭരണകാലത്ത് ബലൂചിസ്ഥാനില്‍ നടന്ന സൈനിക നടപടിയിലാണ് നവാബ് അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ടത്.ഈ കേസില്‍ മുഷാറഫിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു തലാല്‍ ബുഗ്തി. തലാല്‍ ബുഗ്തിയുടെ നിര്യാണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.