ഇന്ത്യക്കാരി ന്യൂയോര്‍ക്കില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യക്കാരി ന്യൂയോര്‍ക്കില്‍  ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
Wednesday, April 29, 2015 12:23 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ക്രിമിനല്‍കോടതി ജഡ്ജിയായി പ്രവാസി ഇന്ത്യക്കാരി രാജ രാജേശ്വരി മേയര്‍ ബില്‍ ഡി ബ്ളാസിയോയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിയമിതയാവുന്ന ഇന്ത്യന്‍ വംശജയായ പ്രഥമ വനിതാ ജഡ്ജിയാണ് 43കാരിയായ രാജേശ്വരി. ചെന്നൈയില്‍നിന്നു യുഎസില്‍ കുടിയേറിയ രാജേശ്വരിക്ക് വിവിധ ദക്ഷിണേഷ്യന്‍, പശ്ചിമേഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇതു രാജേശ്വരിക്കു മുതല്‍ക്കൂട്ടാണെന്നു മേയര്‍ ഡിബ്ളാസിയോ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് ക്രിമിനല്‍ കോടതിയിലും ഫാമിലികോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നത് മേയറാണ്. പത്തുവര്‍ഷത്തേക്കാണു നിയമനം.


നേരത്തെ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ 16വര്‍ഷം രാജേശ്വരി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജരായ രണ്ട് ജഡ്ജിമാര്‍കൂടിയുണ്ട്. ന്യൂയോര്‍ക്ക് സിറ്റി ഹൌസിംഗ് കോടതിയിലെ ജയമാധവനും ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീംകോടതിയിലെ അനില്‍ സിംഗും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.