വില്യം-കേറ്റ് ദമ്പതികള്‍ക്കു പെണ്‍കുഞ്ഞ്
വില്യം-കേറ്റ് ദമ്പതികള്‍ക്കു പെണ്‍കുഞ്ഞ്
Sunday, May 3, 2015 11:42 PM IST
ലണ്ടന്‍: ബ്രിട്ടീഷ് പ്രാദേശികസമയം രാവിലെ 8.30ന് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു. ബ്രിട്ടിഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നു. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍റ്റണ്‍ പ്രഭ്വിയുടെയും രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞാണ്. സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നുമണിക്കൂറുകള്‍ക്കുശേഷമായിരുന്നു പ്രസവം. 3.7 കിലോഗ്രാം ഭാരമുള്ള കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നു കൊട്ടാരം വക്താക്കള്‍ അറിയിച്ചു. കുട്ടിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2013ല്‍ പിറന്ന ജോര്‍ജ് രാജകുമാരനാണ് വില്യം-കേറ്റ് ദമ്പതികളുടെ മൂത്ത കുട്ടി. മാധ്യമപ്രവര്‍ത്തകരടക്കം ആയിരക്കണക്കിനാളുകളാണ് ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നത്. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ദിവസങ്ങളായി രാജകീയ ജനനത്തിന്റെ പിന്നാലെയായിരുന്നു. സോഷ്യല്‍മീഡിയ നെറ്റ്വര്‍ക്കുകളിലടക്കം പതിനായിരങ്ങളാണ് കേറ്റിന്റെ പ്രവസവാര്‍ത്ത പങ്കുവച്ചത്.


പ്രസവവാര്‍ത്ത അറിഞ്ഞയുടന്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖരുടെ ട്വീറ്റുകളും വന്നു. പ്രസവസമയം, കുട്ടി ആണോ പെണ്ണോ തുടങ്ങി തൂക്കത്തിന്റെ കാര്യത്തില്‍ വരെ ബ്രിട്ടനില്‍ വന്‍ വാതുവയ്പും നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.