തെരഞ്ഞെടുപ്പില്‍ ക്രമക്കേട്: പാക് റെയില്‍വേ മന്ത്രിയെ അയോഗ്യനാക്കി
തെരഞ്ഞെടുപ്പില്‍ ക്രമക്കേട്: പാക് റെയില്‍വേ മന്ത്രിയെ അയോഗ്യനാക്കി
Tuesday, May 5, 2015 10:37 PM IST
ഇസ്ലാമാബാദ്:തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ റെയില്‍വേ മന്ത്രി ക്വാജ സാ ദ് റഫീഖിനെ ഇലക്ഷന്‍ ട്രിബ്യൂണല്‍ അയോഗ്യനാക്കി. പ്രധാന മന്ത്രി നവാസ് ഷരീഫിന്റെ മനഃ സാക്ഷി സൂക്ഷിപ്പുകാരനായ ക്വാജയുടെ അയോഗ്യത ഭരണകക്ഷി യെ അപ്പാടെ ഉലച്ചിരിക്കുകയാണ്.

2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നാണ് ട്രിബ്യൂണലിന്റെ കണ്െടത്തല്‍. മണ്ഡലത്തില്‍ രണ്ടുമാസത്തിനുള്ളില്‍ വീണ്ടും വോട്ടെടുപ്പു നടത്താനും നിര്‍ദേശമുണ്ട്. ലാഹോറിലെ എന്‍എ-125 മണ്ഡലത്തില്‍ നിന്നും ക്വാജയെ തെരഞ്ഞെടുത്തതിനെതിരേ മുന്‍ ക്രിക്കറ്റ് താരവും പ്രതിപക്ഷനേതാവുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രിബ്യൂ ണല്‍ തീരുമാനം.

തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നാരോപിച്ച് ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് കൃത്രിമം നടന്നിട്ടുണ്േടായെന്ന് അന്വേഷിക്കാന്‍ ജുഡീഷല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. ഈ മാസം അവസാനം കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാജയ്ക്കു പുറമേ പഞ്ചാബില്‍ നിന്ന് മത്സരിച്ച പിഎംഎല്‍-എന്‍ പ്രതിനിധി മിയാന്‍ നാസീര്‍ അഹമ്മദിനെ തെരഞ്ഞെടുത്ത നടപടിയും ട്രിബ്യൂണല്‍ റദ്ദാക്കിയിട്ടുണ്ട്.


സ്വതന്ത്രവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പു നടത്തേണ്ടത് ഉദ്യോഗസ്ഥരാണെന്നും അവരുടെ കഴിവില്ലായ്മയുടെ പേരില്‍ താന്‍ ശിക്ഷിക്കപ്പെടുകയാണെന്നുമാണ് ട്രിബ്യൂണല്‍ തീരുമാനത്തെക്കുറിച്ച് മന്ത്രി ക്വാജയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.