നേപ്പാള്‍ ഭൂകമ്പം: വിദേശ രക്ഷാപ്രവര്‍ത്തകര്‍ക്കു മടങ്ങാമെന്നു സര്‍ക്കാര്‍
Tuesday, May 5, 2015 11:08 PM IST
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്നു യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന വിദേശ സൈനികരോടു രാജ്യംവിടാന്‍ സമയമായെന്നു സര്‍ക്കാര്‍. രാജ്യം നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. ലക്ഷ്യം പൂര്‍ത്തിയാക്കി. ഇനി മടങ്ങണമെന്നു വിനീതമായി അഭ്യര്‍ഥിക്കുകയാണ്: പ്രധാനമന്ത്രി സുശീല്‍ കൊയ്രാള പറഞ്ഞു. അതേസമയം, നേപ്പാളില്‍ ഇന്നലെയും തുടര്‍ചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെ 6.30നാണുണ്ടായത്.

രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമായുള്ള അടുത്ത ഘട്ടം നേപ്പാള്‍ സൈന്യവും പോലീസും നടപ്പിലാക്കുമെന്ന് ഉപപ്രധാനമന്ത്രിയും ദേശീയ ദുരന്ത ദുരിതാശ്വാസ കമ്മിറ്റിയുടെ അധ്യക്ഷനുമായ ബം ദേവ് ഗൌതമാണു പറഞ്ഞത്. ഇന്ത്യയിലെ ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പെടെ 34 രാജ്യങ്ങളിലെ 4500 ദ്രുതകര്‍മസംഘമാണ് ഏപ്രില്‍ 25 നു രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളിലെത്തിയത്. 41 ഇന്ത്യക്കാരുടേതുള്‍പ്പെടെ 7365 മൃതദേഹങ്ങള്‍ ഇതുവരെ കണ്െടത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. സിന്ധുപാല്‍ചൌകില്‍നിന്ന് 2838 മൃതദേഹങ്ങളും കാഠ്മണ്ഡുവില്‍നിന്ന് 1202 മൃതദേഹങ്ങളും കണ്െടത്തി. 1,91,058 വീടുകളും 10,744 സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.


അതേസമയം, ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തന ദൌത്യം അവസാനിച്ചിട്ടില്ലെന്നു നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനുള്ള യന്ത്രവാഹനങ്ങള്‍ക്കായി സഹായം അഭ്യര്‍ഥിച്ചതനുസരിച്ച് ഇന്ത്യന്‍ സൈനിക എന്‍ജിനിയര്‍മാര്‍ ഉടന്‍ നേപ്പാളിലേക്കു പുറപ്പെടുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഭൂകമ്പം കുടുതല്‍ നാശംവിതച്ച കാഠ്മണ്ഡു താഴ്വരയിലെ സിന്ധുപാല്‍ചൌക്, ഗോര്‍ഖ ജില്ലകളിലാണു ഭൂരിപക്ഷം രക്ഷാപ്രവര്‍ത്തകരുമുള്ളത്.

മലനിരകളിലെ ദുഷ്കരമായ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരോടു ദൌത്യം പൂര്‍ത്തിയാക്കി യശേഷമേ മ ടങ്ങാവൂ എന്ന് ആരോഗ്യമന്ത്രാല യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെയും അമേരിക്കയുടെയും സൈനികരാണ് ഇവിടെയുള്ളത്.

ജപ്പാന്‍, തുര്‍ക്കി, ഉക്രൈന്‍, യുകെ, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തകര്‍ ദൌത്യം പൂര്‍ത്തിയാക്കി രാജ്യം വിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.