ബ്രിട്ടീഷ് തെരഞ്ഞെടുപ്പു നാളെ; ഇന്ത്യക്കാരുടെ വോട്ട് നിര്‍ണായകം
ബ്രിട്ടീഷ് തെരഞ്ഞെടുപ്പു നാളെ; ഇന്ത്യക്കാരുടെ വോട്ട് നിര്‍ണായകം
Wednesday, May 6, 2015 11:20 PM IST
ലണ്ടന്‍: നാളെ നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരുടെ വോട്ട് നിര്‍ണായകമാവും.

കണ്‍സര്‍വേറ്റീവുകള്‍ക്കും ലേബറിനും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്റാവും തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാവുകയെന്നാണു സൂചന. വോട്ടെടുപ്പിന് 48 മണിക്കൂര്‍ ശേഷിക്കേ നടത്തിയ സര്‍വേ പ്രകാരം ലേബറിനും ടോറികള്‍ക്കും(കണ്‍സര്‍വേറ്റീവ്) 33% വീതം വോട്ടുകള്‍ കിട്ടും. യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിക്ക് 12%, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10%, ഗ്രീന്‍സ് പാര്‍ട്ടിക് അഞ്ചുശതമാനം എന്നിങ്ങനെയാണു വോട്ടുകള്‍ കിട്ടുക. അതനുസരിച്ച് ലേബറിന് 318 സീറ്റുകളിലും ടോറികള്‍ക്ക് 284 സീറ്റുകളിലും ജയം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 326 സീറ്റുകള്‍ വേണം.


ഏഴു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഹിന്ദുമത മൂല്യങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു മെച്ചപ്പെട്ട ബ്രിട്ടനായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഇന്ത്യക്കാര്‍ പങ്കെടുത്ത പ്രചാരണ ചടങ്ങില്‍ പറഞ്ഞു. വെസ്റ് ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ കാമറോണ്‍ മൂന്നു തവണ സന്ദര്‍ശനം നടത്തി. സ്റോണ്‍ഹെന്‍ജ്, ബിഗ് ബെന്‍ എന്നിവ പോലെ ചരിത്ര പ്രാധാന്യമുള്ളതാണ് സ്വാമി നാരായണ്‍ മന്ദിര്‍ എന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.