നേപ്പാളില്‍ തുടര്‍ചലനങ്ങള്‍, 7557 മൃതദേഹങ്ങള്‍ കണ്െടടുത്തു
Wednesday, May 6, 2015 11:28 PM IST
കാഠ്മണ്ഡു: ഭൂകമ്പം നാശംവിതച്ച നേപ്പാളിലെ ജനജീവിതം സാധാരണനിലയിലേക്ക്. വിദേശരക്ഷാപ്രവര്‍ത്തകര്‍ ദൌത്യം പൂര്‍ത്തിയാക്കി മടങ്ങിയതോടെ 1,31,500 നേപ്പാള്‍ സൈനികരും പോലീസുകാരും രാജ്യത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്തു.

ഇന്ത്യയെക്കൂടാതെ കാനഡ, ബെല്‍ജിയം, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, തുര്‍ക്കി, പാക്കിസ്ഥാന്‍, അമേരിക്ക, നെതര്‍ലാന്‍ഡ്സ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തകരാണു നേപ്പാള്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇന്നലെ മടങ്ങിയത്. ദുരന്തഭുമിയില്‍നിന്ന് 7557 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്െടടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.