ശശികല ടീച്ചറുടെയും ഗോപാലകൃഷ്ണന്റെയും വീസ ബ്രിട്ടന്‍ റദ്ദാക്കി
Wednesday, May 6, 2015 11:22 PM IST
ലണ്ടന്‍: ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് അനുവദിച്ച വീസ ബ്രിട്ടന്‍ റദ്ദാക്കി. ഇവരുടെ തീവ്ര ഹിന്ദുത്വ നിലപാടിനെപ്പറ്റി ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍നിന്നു പരാതി ലഭിച്ച സാഹചര്യത്തിലാണ് ചെന്നൈ കോണ്‍സുലേറ്റ് ഇരുവര്‍ക്കും ബ്രിട്ടനില്‍ സന്ദര്‍ശനാനുമതി നിഷേധിച്ച് വീസ പിന്‍വലിച്ചത്.

വിമാനടിക്കറ്റ് അവസാന നിമിഷം റദ്ദാക്കിയതുമൂലം ഏറെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.