ജര്‍മനിയില്‍ ചുഴലിക്കാറ്റ് നാശം വിതച്ചു
Thursday, May 7, 2015 11:01 PM IST
ബര്‍ലിന്‍: വടക്കന്‍ ജര്‍മനിയില്‍ ചൊവ്വാഴ്ച വീശിയ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. തുറമുഖ നഗരമായ ഹാംബര്‍ഗില്‍ കാര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു. അഞ്ചു കണ്െടയ്നര്‍ കപ്പലുകള്‍ നങ്കൂരത്തില്‍നിന്നു വേര്‍പെട്ടു കൂട്ടിയിടിച്ചു.റോസ്റോക്കിനു സമീപമുള്ള ബുട്സോവ് പട്ടണത്തിലാണ് ഏറെ നാശമുണ്ടായത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ചില്ലുകളും ഓടുകളും കൊണ്ട് തെരുവുകള്‍ നിറഞ്ഞു. ഒട്ടാകെ 30 പേര്‍ക്കു പരിക്കേറ്റിട്ടുണ്െടന്നാണു റിപ്പോര്‍ട്ട്. റെയില്‍വേ ലൈനില്‍ മരം വീണതിനെത്തുടര്‍ന്ന് ഹാംബര്‍ഗില്‍നിന്ന് ലുബെക്കിനുള്ള ട്രെയിന്‍ ഗതാഗതം തകരാറിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.