ലണ്ടനില്‍ കാര്‍ അപകടം; മലയാളി വിദ്യാര്‍ഥി മരിച്ചു
ലണ്ടനില്‍ കാര്‍ അപകടം; മലയാളി വിദ്യാര്‍ഥി മരിച്ചു
Saturday, May 23, 2015 11:52 PM IST
ലണ്ടന്‍: കാന്റര്‍ബറിയില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഒപ്പമുമുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരിക്കേറ്റു. കാന്റര്‍ബറി കോളജിലെ സയന്‍സ് വിദ്യാര്‍ഥിയായ സ്റെഫിന്‍ ഏബ്രഹാം (19) ആണു മരിച്ചത്. കോട്ടയം എരുമേലി ഇടകടത്തി സ്വദേശിയായ തോമസ് (സജി)- ആന്‍സി ദമ്പതികളുടെ മകനാണു സ്റെഫിന്‍. ജോയല്‍, ജീവന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ രണ്േടാടെ സ്റെഫിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടെന്നാണു പോലീസ് നല്കുന്ന വിവരം. അപകടത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്റെഫിന്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയ സ്റെഫിന്‍ ഉപരിപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു.


ബുല്ലോക്സ്ടോണ്‍ ജംഗ്ഷനില്‍ എ 291 റോഡിലാണ് അപകടം നടന്നത്. സമീപവാസിയായ മലയാളിയാണ് അപകടം നടന്ന സ്ഥലത്തെത്തി സ്റെഫിനെ തിരിച്ചറിഞ്ഞത്.

സ്റെഫിന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് അറിവായിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആഷ്ഫോര്‍ഡ്, മാര്‍ഗെറ്റ് എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.