ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് പാക്കിസ്ഥാനില്‍
Sunday, May 24, 2015 11:11 PM IST
കറാച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് പാക്കിസ്ഥാനില്‍. 140 അടി ഉയരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് കുരിശ് കറാച്ചിയിലെ ഗോര ഖബ്രിസ്ഥാന്‍ സെമിത്തേരിയിലാണ് സ്ഥാപിക്കുന്നത്. ക്രിസ്ത്യന്‍ വ്യവസായിയായ പര്‍വേസ് ഹെന്റി ഗില്ലാണ് കുരിശ് നിര്‍മാണത്തിനു പണം മുടക്കിയിരിക്കുന്നത്.

നിര്‍മാണപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാണം അവസാനിക്കുംവരെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, 21 മുസ്ലിം തൊഴിലാളികളില്‍ 20 പേരും നിര്‍മാണത്തിനിടെ മടങ്ങിപ്പോയിരുന്നു. ടണ്‍ കണക്കിനു സ്റീലും ഇരുമ്പും സിമന്റും ഉപയോഗിച്ചാണു കുരിശിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫായതിനാല്‍ ആക്രമണങ്ങളെ അതിജീവിക്കാനും സാധിക്കും. 20 അടി താഴ്ചയില്‍ അടിത്തറ നിര്‍മിച്ചാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നതെന്ന് പര്‍വേസ് ഹെന്റി ഗില്‍ പറഞ്ഞു.


കറാച്ചിയിലെ 2.1 കോടി വരുന്ന ജനസംഖ്യയില്‍ പത്തുലക്ഷത്തില്‍ താഴെ മാത്രമാണ് ക്രിസ്ത്യന്‍ ജനസംഖ്യ. 2013ല്‍ കറാച്ചിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.