അഭയാര്‍ഥികള്‍ രാജ്യത്തിന്റെ പേരു കളയുന്നു: ഷേക്ക് ഹസീന
അഭയാര്‍ഥികള്‍ രാജ്യത്തിന്റെ പേരു കളയുന്നു: ഷേക്ക് ഹസീന
Monday, May 25, 2015 11:54 PM IST
ധാക്ക: ബംഗ്ളാദേശില്‍നിന്നു നിയമവിരുദ്ധമായി അന്യരാജ്യങ്ങളിലേക്കു പോകുന്ന അഭയാര്‍ഥികള്‍ രാജ്യത്തിന്റെ പേരു കളഞ്ഞുകുളിക്കുകയാണെന്നു പ്രധാനമന്ത്രി ഷേക്ക് ഹസീന ആരോപിച്ചു. മനുഷ്യക്കള്ളക്കടത്തുകാര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടു. ദാരിദ്യംമൂലമല്ല പലരും നാടുവിടുന്നത്. സ്വര്‍ണമാനിനെത്തേടിയാണ് അവരുടെ നെട്ടോട്ടം. അവര്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നതിനു പുറമേ സ്വന്തം ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു. മനുഷ്യക്കടത്തുകാര്‍ക്ക് വന്‍തുക നല്‍കി അനിശ്ചിത ഭാവിക്കു സ്വയം വിട്ടുകൊടുക്കുകയാണ് ഈ അഭയാര്‍ഥികളെന്നും ഷേക്ക് ഹസീന കുറ്റപ്പെടുത്തി.


ബംഗ്ളാദേശില്‍ത്തന്നെ മാന്യമായി ജീവിക്കാന്‍ ഇവര്‍ക്ക് അവസരമുണ്െടന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് ഇത്തരം ഭാഗ്യാന്വേഷികളെ വഞ്ചിക്കുന്നവര്‍ക്കും ഇതില്‍ കുടുങ്ങി രാജ്യത്തിന്റെ പേരു കളയുന്നവര്‍ക്കും ശിക്ഷ നല്‍കേണ്ടതുണ്ടന്ന് അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.