ബൈജി റിഫൈനറിക്ക് ഐഎസ് തീവച്ചു
ബൈജി റിഫൈനറിക്ക് ഐഎസ് തീവച്ചു
Tuesday, May 26, 2015 11:28 PM IST
ബാഗ്ദാദ്: ഇറാക്കിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ ബൈജി റിഫൈനറിക്ക് ഐഎസ് ഭീകരര്‍ തീവച്ചു. റിഫൈനറി തിരിച്ചുപിടിക്കാന്‍ എത്തുന്ന ഇറാക്കിസൈനികരെ തുരത്തുകയാണു ലക്ഷ്യം.

ഷിയാപോരാളികളും ഇറാക്കി സൈനികരും റിഫൈനറിയുടെ രണ്ടു കിലോമീറ്റര്‍ അടുത്തെത്തി. റിഫൈനറിയില്‍നിന്ന് കറുത്ത പുക ഉയരുന്നതു കാണാം.

ഐഎസ് പലേടത്തും കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രഞ്ചുകളും കുഴിച്ചു. ഇതെല്ലാം മറികടന്ന് ബൈജി തിരിച്ചുപിടിക്കാനാവുമെന്ന് കേണല്‍ മാന്‍ അല്‍ സയിദി പറഞ്ഞു.

ജൂണിലാണ് ബൈജിയുടെ നിയന്ത്രണം ഐഎസ് കൈയടക്കിയത്. ഇറാക്കില്‍ യുഎസ് മാസങ്ങളായി വ്യോമാക്രമണം നടത്തുന്നുണ്െടങ്കിലും റമാദിയുള്‍പ്പെടെ പല നഗരങ്ങളും പിടിച്ച് ഐഎസ് മുന്നേറ്റം തുടരുകയാണ്.


ഇതേസമയം ഐഎസിനെ നേരിടാന്‍ ഇച്ഛാശക്തിയോടെ ഇറാക്കി സൈന്യം പോരാടാത്തതാണ് റമാദി വീഴാന്‍ കാരണമെന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുടെ പ്രസ്താവനയ്ക്കെതിരേ ഇറാക്കും ഇറാനും രംഗത്തെത്തി.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കാര്‍ട്ടറുടെ പ്രസ്താവനയെന്ന് ഇറാക്കി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. ഭീകരരെ നേരിടാന്‍ അമേരിക്കയ്ക്കു പദ്ധതിയില്ലെന്നായിരുന്നു ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.