ചൈനയില്‍ വൃദ്ധമന്ദിരത്തിനു തീപിടിച്ച് 38 മരണം
Wednesday, May 27, 2015 11:27 PM IST
ബെയ്ജിംഗ്: ചൈനയിലെ ഹിനാന്‍ പ്രവിശ്യയില്‍ വൃദ്ധമന്ദിരത്തിനു തീപിടിച്ച് 38 പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. ലുഷാന്‍ കൌണ്ടിയില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കുവേണ്ടിയുള്ള സ്വകാര്യ നഴ്സിംഗ് ഹോമില്‍ തിങ്കളാഴ്ച രാത്രിയാണ് അഗ്നിബാധയുണ്ടായത്. ഒരു മണിക്കൂറിനുശേഷമാണു തീയണയ്ക്കാന്‍ സാധിച്ചത്. ദുരന്തസമയത്ത് നഴ്സിംഗ്ഹോമില്‍ 130 പേരുണ്ടായിരുന്നുവെന്നു ചൈനീസ് ടിവി റിപ്പോര്‍ട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.