14 സിറിയന്‍ ഗ്രാമങ്ങളില്‍നിന്ന് ഐഎസിനെ തുരത്തി
Thursday, May 28, 2015 10:57 PM IST
ഡമാസ്കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു തിരിച്ചടി. കുര്‍ദ് പോരാളികളുടെ ആക്രമണത്തെത്തുടര്‍ന്ന് അസീറിയന്‍ ക്രിസ്ത്യാനികള്‍ക്കു ഭൂരിപക്ഷമുള്ള 14 ഗ്രാമങ്ങളില്‍നിന്ന് ഐഎസ് പിന്മാറി. ഫെബ്രുവരി മുതല്‍ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൈയടക്കി വച്ചിരുന്ന ഗ്രാമങ്ങളില്‍നിന്നാണ് അവരെ തുരത്താന്‍ കുര്‍ദുകള്‍ക്കു സാധിച്ചതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദല്‍ റഹ്മാന്‍ അറിയിച്ചു. സിറിയയിലെ വര്‍ധിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത ഏറ്റവുമധികം ബാധിച്ചിരുന്നത് ലോകത്തെതന്നെ ഏറ്റവും പുരാതന ക്രൈസ്തവ സമുദായക്കാരായ അസീറിയന്‍ വംശജരെ ആയിരുന്നു. 210 ക്രിസ്ത്യാനികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു.


ഇതിനിടെ സിറിയയിലെ പല്‍മീറയില്‍ കഴിഞ്ഞദിവസം ഐഎസ് 20പേരെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎന്‍ പൈതൃക പട്ടികയിലുള്ള പല്‍മീറയിലെ പുരാവസ്തുക്കള്‍ ഇതുവരെ അവര്‍ നശിപ്പിച്ചിട്ടില്ലെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.