മുംബൈ ഭീകരാക്രമണ കേസ്: വിചാരണ വീണ്ടും നീട്ടി
Thursday, May 28, 2015 10:57 PM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ ജൂണ്‍ മൂന്നിലേക്കു നീട്ടിവച്ചു. ഇത്തവണ ജഡ്ജിയുടെ അസൌകര്യം കാരണമാണ് കേസ് നീട്ടിയത്. ഇതിനു മുമ്പ് പലതവണ വിവിധ കാരണങ്ങളാല്‍ കേസ് നീട്ടിവച്ചിട്ടുണ്ട്. ലഷ്കര്‍ നേതാവ് സക്കിയുര്‍ റഹ്്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴു പേരാണ് കേസിലെ പ്രതികള്‍. ജാമ്യത്തിലിറങ്ങിയ ലഖ്വി അജ്ഞാത കേന്ദ്രത്തിലാണു താമസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.