ഇറാന്‍ ആണവപ്രശ്നം: ഫ്രാന്‍സ് കടുത്ത നിലപാടിലേക്ക്
Thursday, May 28, 2015 10:58 PM IST
പാരീസ്: ഇറാനുമായി ആണവക്കരാര്‍ ഉണ്ടാക്കണമെങ്കില്‍ ഇറാന്റെ സൈനികത്താവളങ്ങളില്‍ പരിശോധന നടത്താന്‍ അനുമതി വേണമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും ഇറാന്റെ ആണവശാസ്ത്രജ്ഞരുമായി ഇന്റര്‍വ്യൂ നടത്താനും യുഎന്‍ ഇന്‍സ്പെക്ടര്‍മാരെ അനുവദിക്കുന്ന പ്രശ്നമില്ലെന്നു പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് കഴിഞ്ഞയാഴ്ച പറഞ്ഞു. ഇതിനു മറുപടിയായാണ് ഫ്രഞ്ച് വിദേശമന്ത്രി ലോറന്റ് ഫാബിയുസ് നിലപാടു വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.