ഇന്ത്യന്‍ വംശജ ഒറ്റ തന്മാത്രയില്‍ ഡയോഡ് കണ്െടത്തി
ഇന്ത്യന്‍ വംശജ ഒറ്റ തന്മാത്രയില്‍ ഡയോഡ് കണ്െടത്തി
Friday, May 29, 2015 11:30 PM IST
വാഷിംഗ്ടണ്‍: ഒറ്റ തന്മാത്രയെ ഡയോഡ് ആയി വികസിപ്പിച്ച് ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ലത വെങ്കട്ടരാമന്‍. ഇതാദ്യമാണ് ഒറ്റ തന്മാത്രയില്‍ ഡയോഡ് സാധിക്കുന്നത്. വൈദ്യുതി ഒരു ദിശയില്‍ മാത്രം ഒഴുക്കുന്നതാണു ഡയോഡ് സംവിധാനം.

നാലു ദശകം മുമ്പ് അവതരിപ്പിച്ച ആശയമാണ് ഒറ്റ തന്മാത്രയിലെ ഡയോഡ്. ഇതു പ്രായോഗികമാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ലത വെങ്കട്ടരാമനും കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘവും അതു സാധിച്ചതിന്റെ കഥ ഈ മാസത്തെ നേച്ചര്‍ എന്ന പ്രസിദ്ധീകരണത്തില്‍ വിവരിച്ചു.

നാനോ ടെക്നോളജിയുടെ വളര്‍ച്ചയാണ് ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുതല്‍ ചെറുതാക്കാന്‍ ഇതു സഹായിക്കും. ഇതിലും കുറഞ്ഞ വലുപ്പത്തില്‍ ഡയോഡുകള്‍ ആവിഷ്കരിക്കാന്‍ സാധിക്കില്ല. ലതയുടെ സംഘം കണ്െടത്തിയ ഡയോഡിലൂടെ 0.1 മൈക്രോ ആംപിയര്‍ കറന്റ് കടത്തിവിടാം.


മാസച്യുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ബിരുദവും ഹാര്‍വാഡില്‍നിന്നു ഡോക്ടറേറ്റും എടുത്ത ലത കൊളംബിയ യൂണിവേഴ്സിറ്റിയില്‍ അപ്ളൈഡ് ഫിസിക്സില്‍ അസോസിയേറ്റ് പ്രഫസറാണ്.

നാഷണല്‍ സയന്‍സ് ഫൌണ്േടഷന്‍ കരിയര്‍ അവാര്‍ഡ്, പക്കാര്‍ഡ് ഫെലോഷിപ്പ്, ആല്‍ഫ്രഡ് പി. സ്ലോവാന്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.