ഇന്ത്യന്‍ വിദ്യാര്‍ഥിക്കു യുഎസില്‍ ജീവപര്യന്തം
Friday, May 29, 2015 11:33 PM IST
വാഷിംഗ്ടണ്‍: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ നല്‍കി. ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി രാഹുല്‍ ഗുപ്തയാണ്(25) പ്രതി. സുഹൃത്ത് മാര്‍ക്ക് വായെ(24)കൊലപ്പെടുത്തിയ കേസില്‍ 2013 ഒക്ടോബറിലാണ് ഗുപ്തയെ പോലീസ് അറസ്റ് ചെയ്തത്.

ഗുപ്തയുടെ കാമുകിയുമായി മാര്‍ക്കിനുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.