ഒടുവില്‍ ഓക്സ്ഫഡിനും വനിതാ വിസി
ഒടുവില്‍ ഓക്സ്ഫഡിനും വനിതാ വിസി
Saturday, May 30, 2015 11:30 PM IST
ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ഇനി വനിതാ ശക്തിക്കു വിധേയം. യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പദവിയിലേക്ക് ഒരു വനിത എത്തുന്നു. സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലറായ പ്രഫ. ലൂയിസ് റിച്ചാര്‍ഡ്സണ്‍ ഈ വര്‍ഷാവസാനം ഓക്സ്ഫഡില്‍ സ്ഥാനമേല്‍ക്കും. യൂണിവേഴ്സിറ്റിയുടെ 800 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഒരു വനിത വിസിയാകുന്നത്.

അയര്‍ലന്‍ഡില്‍ ജനിച്ച കത്തോലിക്കാവനിതയായ റിച്ചാര്‍ഡ്സണ് ഏഴു വര്‍ഷ കാലാവധിയുണ്ടാകും. ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ച സംബന്ധിച്ചു വിശദപഠനം നടത്തിയിട്ടുണ്ട് ഈ അമ്പത്തിയാറുവയസുകാരി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ളിന്‍, യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ അറ്റ് ലോസ്ആഞ്ചലസ്, ഹാര്‍വാഡ് എന്നിവിടങ്ങളിലായിരുന്നു പഠനം. പഠനകാലത്ത് ഐആര്‍എ (ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മി)യോട് അഭിനിവേശം തോന്നിയെങ്കിലും അക്രമത്തോടു യോജിക്കാത്തതിനാല്‍ അതില്‍ ചേര്‍ന്നില്ല. സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയുടെ 600 വര്‍ഷ ചരിത്രത്തിലെ ആദ്യ വനിതാ വിസിയും ആദ്യ കത്തോലിക്കാ വിസിയുമാണ് ലൂയിസ് റിച്ചാര്‍ഡ്സണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.