ഇന്ത്യയും തായ്ലന്‍ഡും ഉടമ്പടികള്‍ ഒപ്പുവച്ചു
Tuesday, June 30, 2015 11:56 PM IST
ബാങ്കോക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സന്ദര്‍ശനവേളയില്‍ ഇരട്ടനികുതി ഒഴിവാക്കല്‍ ഉടമ്പടി അടക്കം നിരവധി കരാറുകളില്‍ ഇന്ത്യയും തായ്ലന്‍ഡും ഒപ്പുവച്ചു. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും 2013ല്‍ ഒപ്പുവച്ചിരുന്നു. ഇതു മുമ്പോട്ടു കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കും തുടക്കമായി.

ഇതോടെ, ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രതികളെ ആവശ്യപ്പെടാനും കൈമാറാനും നിയമത്തിന്റെ പിന്‍ബലം ഉറപ്പിക്കപ്പെടും. ഇരുരാജ്യങ്ങളിലെ സുരക്ഷാഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല ബന്ധം വളര്‍ന്നുവരാനും ഇതിടയാക്കുമെന്നു അധികൃതര്‍ പറഞ്ഞു. തായ് സര്‍വകലാശാലകളില്‍ ആയുര്‍വേദത്തിനായി ചെയര്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.