ബ്രിട്ടനെ ആക്രമിക്കാന്‍ ഐഎസിനുപദ്ധതി: കാമറോണ്‍
Tuesday, June 30, 2015 11:08 PM IST
ലണ്ടന്‍: ബ്രിട്ടനില്‍ വന്‍ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. വെള്ളിയാഴ്ച ടുണീഷ്യയിലെ ഹോട്ടലിന്റെ ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ 30 ബ്രിട്ടീഷ് ടൂറിസ്റുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണു കാമറോണ്‍ മുന്നറിയിപ്പു നല്‍കിയത്. ഇറാക്കിലും സിറിയയിലുമുള്ള ചില ഭീകരര്‍ ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും ആക്രമണത്തിനു ഗൂഢാലോചന നടത്തുകയാണെന്ന് ബിബിസി റേഡിയോയോട് കാമറോണ്‍ പറഞ്ഞു. ഐഎസ് ഉള്ളിടത്തോളം കാലം പാശ്ചാത്യരാജ്യങ്ങള്‍ക്കു ഭീഷണിയുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഐഎസ്(ഇസ്ലാമിക് സ്റേറ്റ്) എന്നതിനു പകരം ഐഎസ്ഐഎല്‍(ഇസ്ലാമിക്സ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവാന്റ്) എന്ന പേരുവേണം മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് കാമറോണ്‍ നിര്‍ദേശിച്ചു. ഇസ്ലാമിക് സ്റേറ്റ് ഒരു സ്റേറ്റല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎസ് എന്നു പ്രയോഗിക്കുന്നത് അവരുടെ മരണസംസ്കാരത്തിനു കൂടുതല്‍ പ്രചാരം നല്‍കാനേ ഉപകരിക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.