ബിന്‍ലാദന്‍ 2005ല്‍ മരിച്ചെന്നു ഗുള്‍
ബിന്‍ലാദന്‍ 2005ല്‍ മരിച്ചെന്നു ഗുള്‍
Tuesday, June 30, 2015 11:08 PM IST
ഇസ്ലാമാബാദ്: അല്‍ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്‍ 2005ല്‍ മരിച്ചെന്നും 2011ലെ അബോട്ടാബാദ് ആക്രമണത്തില്‍ നേവി സീലുകള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന യുഎസിന്റെ അവകാശവാദം തെറ്റാണെന്നും പാക് ചാരസംഘടന ഐഎസ്ഐയുടെ മുന്‍ മേധാവി റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഹമീദ് ഗുള്‍. ജിയോ ടിവിയുടെ ജിര്‍ഗാ ന്യൂസ് പ്രോഗ്രാമിലാണ് ഗുള്ളിന്റെ വെളിപ്പെടുത്തല്‍.


ബിന്‍ലാദന്റേത് സ്വാഭാവിക മരണമായിരുന്നു. അബോട്ടാബാദില്‍ അദ്ദേഹം ഇല്ലായിരുന്നു. അബോട്ടാബാദിലെ യുഎസ് ആക്രമണം സംബന്ധിച്ച സത്യം ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു-ഗുള്‍ പറഞ്ഞു. പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ ദോഷം ചെയ്ത വ്യക്തിയാണ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫെന്നും ഗുള്‍ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.