ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ യാത്രക്കാരന്‍ സ്വയം തീവച്ചു മരിച്ചു
Wednesday, July 1, 2015 11:20 PM IST
ടോക്കിയോ : ഒസാക്കയില്‍നിന്നു ടോക്കിയോയിലേക്കു പോയ അതിവേഗ ബുള്ളറ്റ് ട്രെയിനിലെ യാത്രക്കാരന്‍ ദേഹത്തു പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തി മരിച്ചു. ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ട്രെയിനിലുണ്ടായിരുന്ന ആയിര ത്തോളം യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു മാറ്റി. കംപാര്‍ട്ടുമെന്റുകളില്‍ നിറഞ്ഞ പുക ശ്വസിച്ചും മറ്റും 20പേര്‍ അവശനിലയിലായി. ട്രെയിന്‍ ഒഡാവര പട്ടണത്തിലെത്തിയപ്പോള്‍ ആരോ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയതിനെത്തുടര്‍ന്നാണ് തീപിടിത്ത വിവരം അറിയുന്നത്. അഗ്നിശമനസേന ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


സ്വയം തീവയ്ക്കാന്‍ അക്രമിയെ പ്രേരിപ്പിച്ചതിന്റെ കാരണം അറിവായിട്ടില്ല. ഭീകരാക്രമണ സാധ്യത സംശയിക്കുന്നില്ല. സ്വയം ജീവനൊടുക്കാനാണ് അക്രമി ശ്രമിച്ചതെന്ന നിഗമനത്തിലാണു പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.