ഗൂഢാലോചനയ്ക്കു പിന്നിലുള്ളവരെ തുറന്നുകാട്ടുമെന്നു മന്ത്രി പങ്കജ മുണ്െട
ഗൂഢാലോചനയ്ക്കു പിന്നിലുള്ളവരെ  തുറന്നുകാട്ടുമെന്നു മന്ത്രി പങ്കജ മുണ്െട
Wednesday, July 1, 2015 12:06 AM IST
ലണ്ടന്‍/മുംബൈ: 206 കോടി രൂപയുടെ അഴിമതിയാരോപണം നേരിടുന്ന മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ മന്ത്രി പങ്കജ മുണ്െട ആഴ്ചകള്‍ നീണ്ട ലണ്ടന്‍ വാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി.

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പങ്കജ മുണ്ടയെ സ്വീകരിക്കാന്‍ നൂറുകണക്കിന് അനുയായികളാണ് തടിച്ചുകൂടിയത്. പ്രതിപക്ഷനേതാവ് ധനഞ്ജയ് മുണ്െടക്കെതിരേ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പങ്കജയുടെ അര്‍ധസഹോദരനാണ് ധനഞ്ജയ്. തനിക്കെതിരേയുള്ള ആരോപണം ഗുഢാലോചനയെത്തുടര്‍ന്നാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടുമെന്നും അവര്‍ പറഞ്ഞു.


സംസ്ഥാനത്തെ ആംഗന്‍വാഡികളുടെ ശുചീകരണത്തിനു മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാര്‍ നല്‍കുക വഴി 206 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

അവധിക്കാല സന്ദര്‍ശനത്തിനായി പങ്കജ മുണ്െട ലണ്ടനിലേക്കു പോയ സന്ദര്‍ഭത്തിലായിരുന്നു ആരോപണം. അതേസമയം മന്ത്രി അഴിമതി കാണിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിലപാട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.