പാക് അധിനിവേശ കാഷ്മീരില്‍ ചൈനീസ് സൈനികരില്ലെന്ന്
Friday, July 3, 2015 11:57 PM IST
ബെയ്ജിംഗ്: പാക് അധിനിവേശ കാഷ്മീരില്‍ 5000 ചൈനീസ് പട്ടാളക്കാരെ നിയോഗിച്ചെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആധുനിക സാങ്കേതിക വിദ്യയും ഉപഗ്രഹങ്ങളും ഉള്ള ഇക്കാലത്ത് ലോകത്ത് എവിടെയുണ്ടാവുന്ന സൈനിക നീക്കവും കണ്െടത്താന്‍ ബുദ്ധിമുട്ടില്ലെന്ന് വിദേശമന്ത്രാലയത്തിലെ ഏഷ്യന്‍ കാര്യങ്ങളുടെ ഡിപ്പാര്‍ട്ടുമെനന്റിന്റെ ഡയറക്ടര്‍ ജനറല്‍ ഹുവാംഗ് സിലിയന്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ ചൈന ആരംഭിച്ച നിര്‍മാണപദ്ധതികള്‍ വാണിജ്യസ്വഭാവത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.