തൊഴിലാളിയെ റോബോട്ട് വധിച്ചു
Friday, July 3, 2015 12:20 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫോക്സ്വാഗണ്‍ കാര്‍ ഫാക്ടറിയില്‍ റോബോട്ട് ഒരു തൊഴിലാളിയെ കൊന്നു. 22 വയസുള്ള ജീവനക്കാരനെ യന്ത്രക്കൈ പിടികൂടി ഒരു ലോഹത്തകിടില്‍ അടിക്കുകയായിരുന്നു. യുവാവ് പിന്നീട് ആശുപത്രിയില്‍ മരണമടഞ്ഞു. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നു 100 കിലോമീറ്റര്‍ വടക്ക് ബൌനാട്ടലിലെ ഫാക്ടറിയിലാണു സംഭവം. റോബോട്ടിനെ ഫാക്ടറിയില്‍ സ്ഥാപിക്കുന്നതിനിടെയാണു സംഭവം.

സംഭവത്തില്‍ ആരെയാണു പ്രതിചേര്‍ക്കേണ്ടതെന്ന ആലോചനയിലാണു ജര്‍മന്‍ പോലീസ്. മാനുഷിക പിഴവാണു സംഭവത്തിനു കാരണമായി ഫാക്ടറി അധികൃതര്‍ പറഞ്ഞത്. പക്ഷേ കൂടുതല്‍ വിശദീകരണം നല്‍കി.


റോബോട്ടുമായി ബന്ധപ്പെട്ട് രണ്ടു മരണങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. 1979ല്‍ അമേരിക്കയില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഒരു അസംബ്ളിലൈന്‍ ജീവനക്കാരന്‍ റോബോട്ടിന്റെ യന്ത്രക്കൈ തലയില്‍ കൊണ്ടു മരിച്ചിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ജപ്പാനില്‍ റോബോട്ടില്‍ റിപ്പയറിംഗ് നടത്തുകയായിരുന്ന ഫാക്ടറി ജീവനക്കാരനും കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.