ഗ്രെഗ്വാര്‍ പിയര്‍ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ്
ഗ്രെഗ്വാര്‍ പിയര്‍ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ്
Tuesday, July 28, 2015 12:18 AM IST
ബെയ്റൂട്ട്: സിലീഷ്യയിലെ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസായി ബിഷപ് ക്രികോര്‍ഗ ബറോയന്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഗ്രെഗ്വാര്‍ പിയര്‍ ഇരുപതാമന്‍ എന്ന പേരു സ്വീകരിച്ചു. ഓഗസ്റ് ഒന്‍പതിനാണു സ്ഥാനാരോഹണം.

ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ അനുമോദിച്ചു സന്ദേശമയച്ചു. പശ്ചിമേഷ്യയില്‍ സഭ നേരിടുന്ന ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുസ്മരിച്ചുകൊണ്ടായിരുന്നു സന്ദേശം.


സിറിയയിലെ ആലപ്പോയിലാണു പുതിയ പാത്രിയര്‍ക്കീസ് 1934-ല്‍ ജനിച്ചത്. 1959-ല്‍ വൈദികനായി. 1977 ല്‍ മെത്രാന്‍പദവി ലഭിച്ചു. 2013 ല്‍ ഫ്രാന്‍സിലെ അര്‍മേനിയന്‍ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു.ജൂണ്‍ 25-ന് അന്തരിച്ച നെര്‍സസ് പെത്രോസ് 19-ാമന്‍ പാത്രിയര്‍ക്കീസിന്റെ പിന്‍ഗാമിയാണു ഗ്രെഗ്വാര്‍ പിയര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.