വിറ്റ്നി ഹൂസ്റന്റെ പുത്രിക്കു ദാരുണാന്ത്യം
വിറ്റ്നി ഹൂസ്റന്റെ പുത്രിക്കു ദാരുണാന്ത്യം
Tuesday, July 28, 2015 12:19 AM IST
ന്യൂയോര്‍ക്ക്: ഗായിക വിറ്റ്നി ഹൂസ്റ്റന്റെ മകള്‍ ബോബി ക്രിസ്റീന ബ്രൌണ്‍ (22) മരണമടഞ്ഞു. കുളിമുറിയില്‍ ചലനമറ്റ നിലയില്‍ ആറുമാസം മുമ്പു കണ്െടത്തിയശേഷം അബോധാവസ്ഥയിലായിരുന്നു ബോബി. വിറ്റ്നിയും ബോബി ബ്രൌണും തമ്മിലുള്ള ദാമ്പത്യത്തിലെ പുത്രിയാണ്.

വിറ്റ്നി 2012-ല്‍ ഗ്രാമി അവാര്‍ഡ് ചടങ്ങിനു തലേരാത്രി മയക്കുമരുന്നു കഴിച്ചശേഷം ഹോട്ടല്‍ മുറിയിലെ കുളിത്തൊട്ടിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണു കാണപ്പെട്ടത്. വിറ്റ്നി എടുത്തു വളര്‍ത്തിയ നിക്ക് ഗോര്‍ഡോനോടൊപ്പം താമസിച്ചുവരവേയാണു ബോബി കുളിമുറിയില്‍ ചലനമറ്റ നിലയില്‍ കാണപ്പെട്ടത്. അബോധാവസ്ഥയിലായതിനു പോലീസ് വിശദീകരണം നല്‍കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.