കോഹിനൂര്‍ ഇന്ത്യക്കു തിരിച്ചുനല്‍കണം
കോഹിനൂര്‍ ഇന്ത്യക്കു തിരിച്ചുനല്‍കണം
Wednesday, July 29, 2015 11:38 PM IST
ലണ്ടന്‍: ലോകപ്രശസ്തമായ കോഹിനൂര്‍ രത്നം ഇന്ത്യക്കു തിരിച്ചുകൊടുക്കണമെ ന്നു ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാ സ് നിര്‍ദേശിച്ചു.

രണ്ടുനൂറ്റാണ്ട ത്തെ കോളനി വാഴ്ചക്കാലത്ത് ബ്രിട്ടന്‍ ഇന്ത്യയോടു ചെയ്ത അനീതികള്‍ക്കു പരിഹാരം വേണമെന്ന് ശശി തരൂര്‍ ഈയിടെ ഓക്സ്ഫഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വാസ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കോഹിനൂര്‍ ഇന്ത്യയ്ക്കു മടക്കി നല്‍കണമെന്നു വാസ് നിര്‍ദേശിച്ചു.


ആന്ധ്രയിലെ കള്ളാര്‍ ഖനികളില്‍നിന്ന് മധ്യയുഗത്തില്‍ ഖനനം ചെയ്തെടുത്ത അമൂല്യ രത്നക്കല്ലാണ് കോഹിനൂര്‍. ഏറെക്കാലം കാക്കാത്തീയ രാജവംശത്തിന്റെ കൈവശമായിരുന്നിത്. പിന്നീട് പല കൈകള്‍ മാറിയ ഈ അമൂല്യരത്നം ഒടുവില്‍ ബ്രിട്ടീഷുകാര്‍ ബലമായി തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം അലങ്കരിക്കുന്നു.കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരിച്ചുതരണമെന്ന് പലവട്ടം ആവശ്യം ഉയര്‍ന്നെങ്കിലും ബ്രിട്ടന്‍ ചെവിക്കൊണ്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.