വധശിക്ഷ ഒഴിവാക്കണമെന്നു പാക്കിസ്ഥാനോടു യുഎന്‍
Friday, July 31, 2015 11:50 PM IST
യുണൈറ്റഡ് നേഷന്‍സ്: വധശിക്ഷയ്ക്കെതിരേയുള്ള മൊറട്ടോറിയം പുനഃസ്ഥാപിക്കാന്‍ പാക് സര്‍ക്കാരിനോടു യുഎന്‍ അഭ്യര്‍ഥിച്ചു. പെഷവാര്‍ കൂട്ടക്കൊലയെത്തുടര്‍ന്നാണ് മൊറട്ടോറിയം പിന്‍വലിച്ചത്. അതിനുശേഷം ഇതുവരെ 182 പേരെ പാക്കിസ്ഥാനില്‍ തൂക്കിലേറ്റിയതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.വധശിക്ഷ എടുത്തുകളയണമെന്ന് യൂറോപ്യന്‍ യൂണിയനും നിരവധി മനുഷ്യാവകാശ സംഘടനകളും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.