ബുക്കര്‍ സമ്മാനത്തിന് ഇന്ത്യക്കാരിയും ബ്രിട്ടീഷ് ഇന്ത്യക്കാരനും
Friday, July 31, 2015 12:21 AM IST
ലണ്ടന്‍: ഈവര്‍ഷത്തെ മാന്‍ബുക്കര്‍ സമ്മാനത്തിനു പരിഗണിക്കുന്ന 13 പുസ്തകങ്ങളില്‍ ഒരു ഇന്ത്യക്കാരിയുടെയും ഒരു ബ്രിട്ടീഷ് ഇന്ത്യക്കാരന്റെയും രചനകള്‍.

അനുരാധ റോയിയുടെ സ്ലീപ്പിംഗ് ഓണ്‍ ജൂപ്പിറ്ററും സുഞ്ജീവ് സഹോട്ടയുടെ ദ ഇയര്‍ ഓഫ് ദ റണ്‍ എവേയ്സുമാണ് അവ. ഇന്ത്യന്‍ സമൂഹത്തിലെ മുഖംമൂടികള്‍ പിച്ചിച്ചീന്തുന്നതാണ് അനുരാധയുടെ നോവല്‍. ബാല്യത്തില്‍ ഒരു ക്ഷേത്രനഗരിയില്‍വച്ച് പീഡിപ്പിക്കപ്പെട്ട യുവതി വീണ്ടും ആ നഗരത്തില്‍ ചെന്ന് തന്റെ ഭൂതകാലം തെരയുന്നതാണു നോവലിലെ ഇതിവൃത്തം.


ആദ്യനോവലായ അവേഴ്സ് ആര്‍ ദ സ്ട്രീറ്റ്സിനു മികച്ച യുവ ബ്രിട്ടീഷ് നോവലിസ്റിനുള്ള ഗ്രാന്റ പുരസ്കാരം കിട്ടിയ ആളാണ് സഹോട്ട. ഇംഗ്ളണ്ടിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കഥയാണു പുതിയ നോവലില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.