ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ചൈനയില്‍ നിയന്ത്രണം വരുന്നു
Sunday, August 2, 2015 11:37 PM IST
ബീജിംഗ്: ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ചൈന തയാറെടുക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ പണത്തിനും സ്വകാര്യരേഖകള്‍ക്കും സുരക്ഷിതത്വം കുറവാണെന്ന കാരണമുയര്‍ത്തിയാണ് പുതിയ നടപടി.

ജനങ്ങളില്‍നിന്നു നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സര്‍ക്കുലര്‍ പുറത്തിറക്കി. ഒരുദിവസം 5,000 യുവാനില്‍ താഴെയുള്ള ഇടപാടുകള്‍ മാത്രം അനുവദിക്കാനാണ് നീക്കം. ഒരുവര്‍ഷം ഓണ്‍ലൈന്‍ വഴി ചെലവഴിക്കാവുന്ന പണത്തിന്റെ അളവ് ഒരുലക്ഷം യുവനായി നിയന്ത്രിക്കും. പുതിയ നിയന്ത്രണം ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്ന കമ്പനികളെ ഗുരുതരമായി ബാധിക്കു മെന്നാണ് റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.